കോഴിക്കോട്: കോൺഗ്രസിന്റെ കൊലപാതക രാഷ്ട്രിയത്തിനെതിരെ ജില്ലയിൽ ഡി.വൈ.എഫ്.ഐയുടെ യുവരോഷം. 17 ബ്ലോക്കുകളിലായി 14000 കേന്ദ്രങ്ങളിൽ അഞ്ച് പേർ വീതം പങ്കെടുത്ത് നടന്ന പ്രതിഷേധ സമരത്തിൽ 70000 യുവതീ-യുവാക്കൾ പങ്കെടുത്തു.
പേരാമ്പ്ര ബ്ലോക്കിൽ സംസ്ഥാന ട്രഷറർ എസ് .കെ സജീഷ്, കോഴിക്കോട് മാനഞ്ചിറയ്ക്ക് മുന്നിൽ സംസ്ഥാന ജോ.സെകട്ടറി പി.നിഖിൽ, ജില്ലാ സെക്രട്ടറി വി.വസീഫ് , ഫറോക്ക് ബ്ലോക്കിൽ ജില്ലാ പ്രസിഡന്റ് എൽ ജി .ലിജിഷ്, കുന്നുമ്മൽ ബ്ലോക്കിൽ ജില്ലാ ട്രഷറർ പി.സി.ഷൈജു എന്നിവർ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.ഷിജിത്ത് കോഴിക്കോട് സൗത്ത് ബ്ലോക്കിലും കെ.വി.ലേഖ ഒഞ്ചിയം ബ്ലോക്കിലും പി.കെ. അജിഷ് പേരാമ്പ്ര ബ്ലോക്കിലും നേതൃത്വം നൽകി. കോഴിക്കോട് നഗരത്തിൽ സംസ്ഥാന ജോ. സെക്രട്ടറി പി.നിഖിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെകട്ടറി വി. വസീഫ് , ജില്ലാ കമ്മിറ്റി അംഗങ്ങളായ ആർ.ഷാജി , ഫഹദ്ഖാൻ എന്നിവർ നേതൃത്വം നൽകി.