മുക്കം: മുക്കം നഗരസഭയിൽ ഒരു വീട്ടിലെ നാല് പേർ ഉൾപ്പെടെ ആറ് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. നേരേത്തേ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന14-ാം വാർഡിലെ ഒരു വീട്ടിലെ ഗൃഹനാഥന്റെ ഭാര്യ (48) ,മകൻ (28),മകൾ (23), വീട്ടിൽ വിരുന്നു വന്ന 12 കാരൻ എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ചികിത്സയിലുള്ള വെസ്റ്റ് മാമ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ജീവനക്കാരിയുടെ 12 കാരനായ മകനും രോഗം കണ്ടെത്തി. കാതിയോട് സ്വദേശിയായ 17കാരനും രോഗം സ്ഥിരീകരിച്ചു.