mobile-

പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലും പരിസരങ്ങളിലും അനുഭവപ്പെടുന്ന മൊബൈൽ നെറ്റ്‌വർക്ക് അപര്യാപ്തത ഓൺലൈൻ പഠനത്തെ ബാധിക്കുന്നതായി വിദ്യാർത്ഥികൾ പരാതിപ്പെട്ടു. രണ്ടാഴ്ചയായി തണ്ടോറപ്പാറ, കോക്കാട്, താനിക്കണ്ടി കുഞ്ഞോത്ത് മേഖലയിൽ പല സമയങ്ങളിലും മൊബൈൽ നെറ്റ്‌വർക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി. കമ്പനികളിൽ വിളിച്ച് ലോക്കേഷൻ സൂചിപ്പിച്ചെങ്കിലും പരിഹാരമായില്ലെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും പറഞ്ഞു.