ചാലിയം: ഉമ്പിച്ചി ഹാജി ഹയർ സെക്കൻഡറി സ്കൂൾ ഉൾപ്പെടുന്ന സ്ഥാപനങ്ങളുടെ നടത്തിപ്പ് കമ്മിറ്റിയായ തൻമിയത്തുൽ ഇസ്ലാം അസോസിയേഷന് 2020-23 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
ടി.പി.അബ്ദുല്ലക്കോയ മദനി പ്രസിഡന്റ് പി.ബി.ഐ മുഹമ്മദ് അഷ്റഫ് എന്ന അച്ചുമോൻ സെക്രട്ടറിയുമായ കമ്മിറ്റിയാണ് നിലവിൽ വന്നത്. മറ്റ് ഭാരവാഹികൾ: എൻ.ഹാരിദ്, അഡ്വ.കെ.ആലിക്കോയ (വൈ. പ്രസി.) പി.ബി.ലിറാർ, എം.വി.മുഹമ്മദ് അബ്ദുൽ റഷീദ് (ജോ. സെക്ര.) കെ.മുഹമ്മദ് അബ്ദുറഹ്മാൻ (മനേജർ).