വടകര: ബഹ്‌റൈനിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഒഞ്ചിയം സ്വദേശി എടക്കണ്ടിക്കുന്നിൽ സി.ടി രാജീവന്റെ കുടുംബത്തെ സഹായിക്കാൻ മടപ്പള്ളി ഹൈസ്കൂൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ രൂപീകരിച്ച "കാരുണ്യ സ്പർശം" പദ്ധതി സമാഹരിച്ച തുക കുടുംബത്തിന് കൈമാറി. ബഹ്റൈനിലെയും നാട്ടിലെയും സ്വമനസുകളുടെ സഹകരണത്തോടെ സമാഹരിച്ച 10,46,500 രൂപ രാജീവന്റ വീട്ടിലെത്തി യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ കുടുംബത്തിന് കൈമാറി. ഖത്തർ ചാപ്റ്ററിന്റെ സഹായഹസ്തം 1,00,000 രൂപ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി കവിത കുടുംബത്തിന് കൈമാറി. ചടങ്ങിൽ ജി.വി.എച്ച്.എസ് മടപ്പള്ളി പി.ടി.എ പ്രസിഡന്റ് പി.പി ദിവാകാരൻ കൂട്ടായ്മയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരും സന്നിഹിതരായിരുന്നു.