വടകര: ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയായി പി.പി. മുകുന്ദനെ തെരഞ്ഞെടുത്തു. വിദ്യാർത്ഥി യുവജന സംഘടനകളിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. പത്ത് വർഷമായി ജനതാദൾ(എസ്) സംസ്ഥാന നിർവാഹക സമിതി അംഗമാണ്. കേരളാ സ്റ്റേറ്റ് ടീച്ചേഴ്‌സ് സെന്റർ (കെ.എസ്.ടി.സി) സംസ്ഥാന സെക്രട്ടറിയായും എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് സെന്റർ (ഇ.ടി.സി) സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിക്കുന്നു.