ഫാറൂഖ് കോളേജ്: മലബാറിന്റെയും ​തൃപ്പൂണിത്തുറ​ ആർ.എൽ.വി കോളേജിന്റെയും ​​ചരിത്രത്തിൽ പെൺകുട്ടികളിൽ നിന്നും ആദ്യമായി കഥകളിയിലൂടെ അരങ്ങേറ്റം കുറിച്ച ​ സന്ധ്യ​യെ ഫാറൂഖ് കോളേജ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. ​ഫാറൂഖ് കോളേജ്​ ​കൊറ്റമംഗലം സുരേഷ് പെരിക്കാത്ര​യുടെ മകളാണ്. ​പ്രസിഡന്റ് അഹമ്മദ് കോയ ഉപഹാരം നൽകി. മുനിസിപ്പൽ കൗൺസിലർ രാജീവ് മണ്ണൊടി, ടി.പി അശോകൻ, ഉണ്ണി പാറക്കാട്ട്, യു. കുഞ്ഞൻ എന്നിവർ സന്നിഹിതരായി.