കോഴിക്കോട് : കോതിയിൽ തോണി അപകടത്തിൽപ്പെട്ട് തകർന്നു. തോണിയിലുണ്ടായിരുന്ന രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. ചക്കുംകടവ് സ്വദേശി സന്ദീപിന്റെ മഹാലക്ഷ്മി തോണിയാണ് അപകടത്തിൽപ്പെട്ടത്. ഫിഷറീസ് രക്ഷാ ബോട്ടും തോണിക്കാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാലാവസ്ഥ പ്രതികൂലമായതിനാൽ രക്ഷാ ബോട്ട് തിരിച്ചുപോയി. വൈകിട്ട് 4.30ന് മത്സ്യവുമായി തിരിച്ച് അഴിമുറിച്ച് കടക്കുമ്പോഴാണ് അപകടം. റിയാസ് (41)നെയാണ് കാണാതായത്. ചക്കുംകടവ് ആശിഖ്, സന്ദീപ് എന്നിവരാണ് രക്ഷപ്പെട്ടവർ, പുലർച്ചെ കടലിൽ പോയതാണ്.