കോഴിക്കോട് : കുറ്റിക്കാട്ടൂർ അങ്ങാടിയിൽ പെരിങ്ങളം റോഡ് ജംഗ്ഷനിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തിരൂർ ആലത്തിയൂർ പാറയിൽ നൗഷാദ് (34) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ച 12.30 ഓടെ മിൽമയുടെ ടാങ്കർ ലോറിയുമായി ഇടിച്ചാണ് അപകടം. ആനക്കുഴിക്കര നൂഞ്ഞിക്കരയിൽ ഭാര്യ വീട്ടിലാണ് നൗഷാദ് താമസിക്കുന്നത്.