കോഴിക്കോട്: ശ്രീനാരായണ ഗുരുദേവന്റെ 166ാം ജയന്തിയാഘോഷം ജില്ലയിൽ വിവിധ പരിപാടികളോടെ നടന്നു. ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ചടങ്ങുകൾ മാത്രമായി നടത്തി.രാവിലെ 8 മണിക്ക് ക്ഷേത്രയോഗം പ്രസിഡന്റ് പി.വി.ചന്ദ്രൻ ചതയദിന ജ്യോതി തെളിയിച്ചു. വൈസ് പ്രസിഡന്റെ സുന്ദർദാസ് പൊറോളി, ജനറൽ സെക്രട്ടറി എടക്കോത്ത് സുരേഷ് ബാബു, ജോയിന്റ് സെക്രട്ടറി കെ.വി. അനേഖ് തുടങ്ങിയവർ പങ്കെടുത്തു.
കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം സിറ്റി യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തിയാഘോഷം കോട്ടൂളി ഗുരുമന്ദിരത്തിൽ നടന്നു. എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറിയും സിറ്റി യൂണിയൻ ചെയർമാനുമായ വി.പി. അശോകൻ ഉദ്ഘാടനം ചെയ്തു. സിറ്റി യൂണിയൻ കൺവീനർ സതീഷ് കുറ്റിയിൽ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി അനിൽ ചാലിൽ സ്വാഗതം പറഞ്ഞു. കോട്ടൂളി സെന്റർ ശാഖാ പ്രസിഡന്റ് കെ. ബാലകൃഷ്ണൻ, സൈബർ സേന കേന്ദ്രസമിതി അംഗം രാജേഷ് പി. മാങ്കാവ്, ജില്ലാ കൺവീനർ പി.പി. രാജീവ് കോവൂർ, യൂണിയൻ കമ്മിറ്റി അംഗം ബാബു ചെറിയേടത്ത് എന്നിവർ പ്രസംഗിച്ചു. ഗുരുമന്ദിരം കൺവീനർ ഒല്ലാകോട്ട് സുരേഷ്ബാബു നന്ദി പറഞ്ഞു.
പേരാമ്പ്ര: പേരാമ്പ്ര യൂണിയൻ 166ാമത് ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. രാവിലെ 8ന് യൂണിയൻ വൈസ് പ്രസിഡന്റ് വി.സി നാരായണൻ പതാക ഉയർത്തി. കരുണൻ കാവുന്തറയുടെ നേതൃത്വത്തിൽ ഗുരുപൂജ നടന്നു. യോഗത്തിൽ ഇ.ടി. രഘു മുഖ്യപ്രഭാഷണം നടത്തി. സി.പി രാഘവൻ, വി. നാരായണൻ, എം. സജീവൻ, പി.പി. ബൽജിത്ത് എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി പി.പി സുനിൽ സ്വാഗതവും ബാബു കരയാട് നന്ദിയും പറഞ്ഞു.
ബേപ്പൂർ: ബേപ്പൂർ യൂണിയൻ ജയന്തി ആഘോഷം യൂണിയൻ പ്രസിഡന്റ് ഷാജു ചമ്മിനി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഗംഗാധരൻ പൊക്കടത്ത് സ്വാഗതം പറഞ്ഞു. ഡയറക്ടർ ബോർഡ് മെമ്പർ സുനിൽ കുമാർ പുത്തൂർമടം, കൗൺസിലർമാരായ സുന്ദരൻ ആലംപറ്റ, ഉണ്ണികൃഷ്ണൻ കരിപ്പാലി, ശിവദാസൻ മേലായി, സതീഷ് കുമാർ അയനിക്കാട്, രാമദാസൻ കൊട്ടാരത്തിൽ, സുർജിത്ത് മേലായി എന്നിവർ പ്രസംഗിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ശശിധരൻ പയ്യാനക്കൽ നന്ദി പറഞ്ഞു.
കൊയിലാണ്ടി: കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരുപൂജയോടെ ജയന്തി ആഘോഷം നടന്നു. എസ്. എൻ. ഡി. പി യൂണിയൻ ഓഫീസ് പരിസരത്ത് പ്രസിഡന്റ് പറമ്പത്ത് ദാസൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. യൂണിയൻ ഓഫീസിൽ നടന്ന ചതയദിന സന്ദേശത്തിൽ യൂണിയൻ സെക്രട്ടറി ഊട്ടേരി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് വി. കെ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിൽ അംഗങ്ങളായ സുരേഷ് മേലെപ്പുറത്ത്, ഒ. ചോയിക്കുട്ടി, കെ. വി സന്തോഷ്, കെ. കെ കുഞ്ഞികൃഷ്ണൻ, ശാഖ സെക്രട്ടറി, സി. കെ ജയദേവൻ, എം. പി പ്രദീപൻ എന്നിവർ പ്രസംഗിച്ചു യോഗം ഡയറക്ടർ ബോഡ് മെമ്പർ കെ. കെ ശ്രീധരൻ നന്ദി പറഞ്ഞു.
കൽപ്പറ്റ: കൽപ്പറ്റ യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഓഫീസിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു.യൂണിയന് കീഴിലെ മുഴുവൻ ശാഖ യോഗങ്ങളിലും പതാക ഉയർത്തിയും സാമൂഹപ്രാർത്ഥന നടത്തിയുമാണ് ഗുരു ജയന്തി ആഘോഷങ്ങൾ നടത്തിയത്.ചതയദിന സന്ദേശം ഓൺലൈനിലൂടെ കൽപ്പറ്റ യൂണിയൻ വനിതാ സംഘം പ്രസിഡന്റ് പി.എൻ.പത്മിനി ടീച്ചർ നൽകി. യൂണിയൻ സെക്രട്ടറി എം.മോഹനൻ, യൂണിയൻ പ്രസിഡന്റ് കെ.ആർ.കൃഷ്ണൻ, യോഗം ഡയറക്ടർ സാജൻ പൊരുന്നിക്കൽ, വൈസ് പ്രസിഡന്റ് എൻ.മണിയപ്പൻ, കല്ലുപടി ശാഖ സെക്രട്ടറി എം.പി.പ്രകാശൻ, ശാഖ പ്രസിഡന്റ് പി.ആർ.കൃഷ്ണദാസ്, വനിത സംഘം നേതാക്കളായ ഓമന മണിയപ്പൻ, മല്ലിക ശശി എന്നിവർ നേതൃത്വം നൽകി.
പുൽപ്പള്ളി: പുൽപ്പള്ളി എസ്.എൻ.ഡി.പി യൂണിയന്റെ നേതൃത്വത്തിൽ മുഴുവൻ ശാഖകളിലും ഗുരുദേവ ജയന്തി ആഘോഷിച്ചു. പുൽപ്പള്ളി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ യൂണിയൻ പ്രസിഡന്റ് വിജയൻ കുടിലിൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.സന്തോഷ് , ജയൻ , ചന്ദ്രബാബു, സുരേഷ് എന്നിവർ നേതൃത്വം നൽകി.
സുൽത്താൻ ബത്തേരി: എസ്.എൻ.ഡി.പി യോഗം ബത്തേരി യൂണിയന്റെ നേതൃത്വത്തിൽ നടന്നു. യൂണിയൻ വൈസ് ചെയർമാൻ പി.സി.ബിജു ഉദ്ഘാടനം ചെയ്തു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം മനോജ് കരിയാകുളത്തിൽ ഗുരുദേവ സന്ദേശം നൽകി. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഷീജ സാബു, യൂണിയൻ സെക്രട്ടറി രോഹ്ന ബിജു എന്നിവർ പ്രസംഗിച്ചു. ബത്തേരി യൂണിയന്റെ കീഴിലുള്ള വിവിധ ശാഖകളിൽ ചതയദിനാഘോഷം നടത്തി.
കുറ്റ്യാടി: പൂതംപാറ എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ ഗുരുപൂജയും ഗുരുദേവന്റെ ഛായാപടവുമായി ഗുരുദേവ സ്മരണ സന്ദേശ യാത്രയും നടത്തി. ശ്രീനാരായണ ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര സന്നിധിയിൽ നടന്ന ചതയദിന സമ്മേളനം ബാബു പൂതംപാറ ഉദ്ഘാടനം ചെയ്തു. കെ.കെ ബിജു അദ്ധ്യക്ഷത വഹിച്ചു.പി .എൻ രാജപ്പൻ, അനിൽകുമാർ പരപ്പുമ്മൽ, പി .എൻ ബാലചന്ദ്രൻ, ടി. നാരായണൻ, സത്യൻ പടന്നമാക്കൽ, അശോകൻ കച്ചേരി എം .എസ് രാജപ്പൻ എന്നിവർ പ്രസംഗിച്ചു.
വടകര: എസ്.എൻ.ഡി.പി യോഗം വടകര ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. പ്രസിഡന്റ് കെ.കെ ജനാർദ്ദനൻ പതാക ഉയർത്തി. പ്രാർത്ഥന, ദീപം തെളിയിക്കൽ എന്നിവ നടന്നു. ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ എം .ഹരീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പി.എം വിനോദ് സ്വാഗതവും കടയങ്കോട്ട് രാജീവൻ നന്ദിയും പറഞ്ഞു.
കുറ്റ്യാടി:എസ്.എൻ.ഡി.പി യോഗം കുറ്റ്യാടി ശാഖ കമ്മിറ്റി സെക്രട്ടറി കെ.പി ദാസൻ പ്രാർത്ഥന സന്ദേശം നൽകി. വനിത വിഭാഗം പ്രസിഡന്റെ കെ.പി. വനജ, കൊടുങ്ങല്ലൂർ മൂപ്പൻ പുളത്തറ ബാലൻ, പുളത്തറ സജിത്ത്, എന്നിവർ പങ്കെടുത്തു.
പന്തീരാങ്കാവ്: എസ്.എൻ.ഡി.പി യോഗം പന്തീരാങ്കാവ് ശാഖ ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷിച്ചു. രാവിലെ സെക്രട്ടറി പീതാംബരൻ മാസ്റ്റർ നിലവിളക്ക് കൊളുത്തി ചടങ്ങിന് നേതൃത്വം നൽകി.
താമരശ്ശേരി : എസ്.എൻ.ഡി.പി.യോഗം താമരശ്ശേരി ശാഖ ശ്രീനാരായണ ഗുരുദേവന്റെ നൂറ്റി അറുപത്തി ആറാം ജയന്തി ആഘോഷം മഹാഗണപതി ഹോമം, ഗുരുപൂജ, ഗുരുദേവ കീർത്തന ആലാപനം തുടങ്ങിയ പരിപാടികളോടെ നടന്നു. തിരുവമ്പാടി യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സുരേന്ദ്രൻ അമ്പായത്തോട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി.എ ശ്രീധരൻ ഗുരുദേവ സന്ദേശം നൽകി. ശാഖ സെക്രട്ടറി കെ.ടി.രാമകൃഷ്ണൻ , വൈസ് പ്രസിഡന്റ് പി .വിജയൻ യൂണിയൻ കമ്മറ്റി അംഗം വത്സൻ മേടോത്ത്, അമൃത ദാസ് തമ്പി, വി.കെ പുഷ്പാംഗദൻ, ഷൈജു തേറ്റാമ്പുറം, മൂത്തോറക്കുട്ടി എന്നിവർ പ്രസംഗിച്ചു.
ബേപ്പൂർ: ബേപ്പൂർ യൂണിയനിലെ മണകടവ് ശാഖയിൽ പ്രസിഡന്റ് ആനന്ദൻ ഒടുങ്ങാട്ടിൽ, പ്രദീപ് കാമ്പുറത്ത് പള്ളിയാളി, കെ.പി ശ്രീവത്സൻ, രാമകൃഷ്ണൻ. കെ, കുമാർ പി.ടി എന്നിവർ നേതൃത്വം നൽകി. കൊടൽ നടക്കാവ് ശാഖയിലെ ഗുരുപ്രാർത്ഥന ശാഖ പ്രസിഡന്റ് എം.കെ മനോജ് കുമാർ, ബോർഡ് മെമ്പർ എൻ.പി വിനോദ് കുമാർ, പി.അപ്പുട്ടി, കുഞ്ഞാവിൽ ബാലകൃഷ്ണൻ, രാജു ചിറക്കൽ, സന്തോഷ് കുമാർ പി എന്നിവർ നേതൃത്വം നൽകി,
പുഷ്പാർച്ചന നടത്തി. പുറ്റേക്കാട് ശാഖയിൽ പ്രസിഡന്റ് അത്തിക്കോട്ട് വേലായുധൻ ദീപാർപ്പണം നടത്തി.പ്രാർത്ഥനാ യോഗത്തിന് ശാഖ സെക്രട്ടറി മാട്ടുപുറത്ത് ദേവദാസൻ, വൈസ് പ്രസിഡന്റ് ഓർക്കുഴി ബാലകൃഷ്ണൻ, യൂണിയൻ കൗൺസിലർ സുർജിത്ത് മേലായി എന്നിവർ നേതൃത്വം നൽകി. ഫറോക്ക് ശാഖ ഗുരുമന്ദിരത്തിൽ ഗുരുപൂജയും സമൂഹപ്രാർത്ഥനയും നടന്നു.യൂണിയൻ പ്രസിഡന്റ് ഷാജു ചമ്മിനി, ശാഖ സെക്രട്ടറി ടി.ഷൺമുഖൻ, കൗൺസിലർ എ.സുന്ദരൻ, പി.ദേവദാസൻ, എം.കെ ഹരിദാസൻ, സി.ശ്യാമപ്രസാദ്, പി.സഹദേവൻ, ശോഭ.സി, ജാനു ശശി എന്നിവർ നേതൃത്വം നൽകി.
പന്തീരങ്കാവ് ശാഖയിൽ പ്രാർത്ഥനാ യോഗം ശാഖ സിക്രട്ടറി കെ.പീതാംബരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജയപ്രകാശൻ മാസ്റ്റർ, എടക്കോത്ത് ആനന്ദബാബു, പി.സ്വതന്ത്ര ബാലൻ, ഇ.ഭാസ്ക്കരൻ എന്നിവർ പ്രസംഗിച്ചു. ചുള്ളിപ്പറമ്പ് ശാഖയിൽ പ്രസിഡന്റ് ഡോ. രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ശാഖ സെക്രട്ടറി കുറിയേടത്ത് അശോകൻ സ്വാഗതം പറഞ്ഞു. എക്സിക്യൂട്ടീവ് മെമ്പർമാരായ മൂതാംപറമ്പത്ത് രവീന്ദ്രൻ, ചെറുകാട്ട് കെട്ടിൽ ബാലൻ, വിഷ്ണു രാജ് കെ,എന്നിവർ പ്രസംഗിച്ചു. മാനാരി ശാഖയിൽ ശാഖ പ്രസിഡന്റ് ആലപ്രത്ത് അശോകൻ, സെക്രട്ടറി സി.ആർ സുധീഷ്, യൂണിയൻ കൗൺസിലർ സതീഷ് കുമാർ അയനിക്കാട്, എക്സിക്യൂട്ടീവ് മെമ്പർ കൃഷ്ണദാസ് മേലയിൽ, ലാലു മാനാരി, പി.രാജൻ എന്നിവർ നേതൃത്വം നൽകി .
ഫറോക്ക് കോളേജ് ശാഖ പ്രാർത്ഥനയോഗം നടത്തി ശാഖ സെക്രട്ടറി കാട്ടു തൊടി കൃഷ്ണദാസ്, ഷീജ കെ.സി, ഉഷ മുടക്കയിൽ, ശശി മുടക്കയിൽ എന്നിവർ പങ്കെടുത്തു. കരുവൻ തിരുത്തി ശാഖയിൽ ഗുരുപ്രാർത്ഥന നടത്തി. യൂണിയൻ പ്രസിഡന്റ് ഷാജു ചമ്മിനി, ശാഖ സെക്രട്ടറി സുന്ദരൻ. പി, എൻ കൃഷ്ണരാജ് എന്നിവർ നേതൃത്വം നൽകി.
രാമനാട്ടുകര ശാഖ ഭവനങ്ങളിൽ പ്രാർത്ഥന നടത്തി.
ശാഖ പ്രസിഡന്റ് എം.പരമേശ്വരൻ, ശാഖ സിക്രട്ടറി ഗൗരി ടീച്ചർ, മുൻ ബോർഡ് മെമ്പർ എൻ.കൃഷ്ണദാസ്, കൃഷ്ണൻ കോതാരി, രാമദാസ് കൊല്ലേരി എന്നിവർ സംബന്ധിച്ചു. പെരുമുഖം കാരാളിപറമ്പ് ശാഖ ഗുരുദേവ പ്രാർത്ഥനയും, പുഷ്പാർച്ചനയും നടത്തി. ശാഖ സെക്രട്ടറി ശ്രീജിത്ത് ലാൽ കൊണ്ടേടൻ സ്വാഗതം പറഞ്ഞു.
ശാഖ പ്രസിഡന്റ് കണാരി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സുബ്രഹ്മണ്യൻ മലയിൽ, ഗോപി മലയിൽ, ബിജേഷ്, സുകുമാരൻ, കൃഷ്ണദാസ്, പ്രതിഭ സദാനന്ദൻ, ശകുന്തള, പ്രേമാവതി, ഷീബ, യൂണിയൻ കൗൺസിലർമാരായ ശിവദാസൻ മേലായി, സുന്ദരൻ ആലംപറ്റ എന്നിവർ പ്രസംഗിച്ചു. ടി.കെ ബാബു നന്ദി പറഞ്ഞു. ബേപ്പൂർ കാരാട്ട് ശാഖയിൽ ഗുരുപ്രാർത്ഥന നടന്നു. ശാഖ പ്രസിഡന്റ് കെ.പി സുരേന്ദ്രൻ, സെക്രട്ടറി കെ.ഡി ഗോവിന്ദൻ, കെ.പ്രകാശൻ, ഷീല പ്രകാശൻ എന്നിവർ നേതൃത്വം നൽകി.
കല്ലംപാറ ശാഖയിൽ ഗുരുപൂജ, പ്രാർത്ഥന എന്നിവ നടത്തി.
ശാഖ പ്രസിഡന്റ് മലയിൽ ബാലകൃഷ്ണൻ, സെക്രട്ടറി സുകുമാരൻ വാഴിയോടൻ, വൈസ് പ്രസിഡന്റ് കുപ്പാടൻ ഭാസ്ക്കരൻ, മെമ്പർമാരായ ശിവദാസൻ പാലക്കോട്ട്, ഗിരീഷ് നെല്ലിക്കോടൻ, തണ്ടാംപറമ്പത്ത് ബാലകൃഷ്ണൻ, സുന്ദരൻ ചട്ടി പുരക്കണ്ടി എന്നിവർ നേതൃത്വം നൽകി. ചാലിയം ശാഖ ബാലജനയോഗം കുട്ടികളുടെ പ്രാർത്ഥന ഭവനങ്ങളിൽ നടന്നു.ശാഖയിൽ ഗുരുപൂജ, പ്രാർത്ഥന എന്നിവയ്ക്ക് ശാഖ സെക്രട്ടറി സി.പി ഷൈജു, വൈസ് പ്രസിഡന്റ് കെ.പി.രാമചന്ദ്രൻ, ധർമ്മരാജൻ, ഗംഗാധരൻ ചോലയിൽ, സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.
മണ്ണൂർ ശാഖ ഗുരുമന്ദിരത്തിൽ സുകുമാരൻ തന്ത്രി ഗുരുപൂജ നടത്തി. ശാഖയിൽ സംഘടിപ്പിച്ച പ്രാർത്ഥനാ യോഗം യൂണിയൻ പ്രസിഡന്റ് ഷാജു ചമ്മിനി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ഗംഗാധരൻ പൊക്കടത്ത് മുഖ്യാതിഥിയായിരുന്നു. ശാഖ സെക്രട്ടറി മാമ്പയിൽ അയ്യപ്പൻ സ്വാഗതം പറഞ്ഞു.
ശാഖ പ്രസിഡന്റ് പിലാക്കാട്ട് വിജയൻ അദ്ധ്യക്ഷത വഹിച്ചു. ഭാരതി.സി, അംബിക, മൈഥിലി, ചന്ദ്രൻ പന്നേക്കാരൻ, കെ.കെ ശെൽവൻ, എടക്കാട്ട് ബാലൻ, എം .വി രമേശൻ എന്നിവർ പ്രസംഗിച്ചു. നമ്പാല സുബ്രഹ്മണ്യൻ നന്ദി പറഞ്ഞു.
വടകര: താലൂക്കിലെ മുഴുവൻ ഗുരുമന്ദിരങ്ങളിലും ഓഫീസിലും പതാക ഉയർത്തി. വീടുകളിൽ പ്രാർത്ഥനയും ദീപാരാധനയും നടന്നു. കോട്ടക്കുളങ്ങര ശ്രീ സ്വാമിനാഥ ക്ഷേത്രത്തിൽ കെ.ടി.കെ. ഗോവിന്ദൻ പതാക ഉയർത്തി. പുനത്തിൽ പവിത്രൻ, പി.എം. രതീശൻ, കെ. ഹരീന്ദ്രൻ, രജനി, റീന എന്നിവർ നേതൃത്വം നൽകി. മണിയാറത്ത് ശാഖയിൽ എം.എൻ. ഷാജി പതാക ഉയർത്തി. സെക്രട്ടറി എം.ബാബു പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. വൈക്കിലശ്ശേരി ഗുരുദേവക്ഷേത്രത്തിൽ വിശേഷാൽപൂജ നടത്തി. ചന്ദ്രൻ വൈക്കിലശ്ശേരി പതാക ഉയർത്തി. മുളളമ്പത്ത് ശാഖയിൽ രജീഷ് മുളളമ്പത്ത് പതാക ഉയർത്തി. കുറ്റ്യാടിയിൽ പുളത്തറ കൃഷ്ണൻ പതാക ഉയർത്തി.
കെ.പി. ദാസൻ നേതൃത്വം നൽകി. പുഞ്ചിരിമിൽ ശാഖയിൽ വി. സുബ്രഹ്മണ്യൻ, ചാലിയാട്ട് ശശി എന്നിവർ നേതൃത്വം നൽകി. കരിങ്ങാട്, പൂതംപാറ, അടുക്കത്ത്, പുറമേരി തുടങ്ങിയ ഗുരുമന്ദിരങ്ങളിലും വിശേഷാൽപൂജയും അർച്ചനയും നടന്നു. കരിമ്പനപാലം ശാഖയിൽ പ്രസിഡന്റ് എം.കെ. ഭരതൻ പതാക ഉയർത്തി. അനുസ്മരണ യോഗത്തിൽ എം.കെ. നാണുമാസ്റ്റർ, രാജീവൻ മീങ്കുഴി, കെ. ജനാർദ്ദനൻ, പി.എം. മുകുന്ദൻ എന്നിവർ പ്രസംഗിച്ചു. ഗുരുദേവ മന്ദിരത്തിൽ പ്രാർത്ഥനയും നടത്തി. കറുകയിൽ ശാഖയിൽ വി.കെ. സുരേഷ് പതാക ഉയർത്തി. ഒഞ്ചിയം ശാഖയിൽ നാണു പതാക ഉയർത്തി. കല്ലുനിര ശാഖയിൽ എം.ടി. അശോകൻ പതാക ഉയർത്തി. മണ്ണൂർതാഴ പി.കെ. റഷീദ് പതാക ഉയർത്തി. ചടങ്ങുകൾക്ക് സെക്രട്ടറി ശങ്കരൻ, ബാലൻ കെ.പി, പി.കെ. മോഹനൻ എന്നിവർ നേതൃത്വം നൽകി.
പുതുപ്പണം ശാഖയിൽ കെ. ഭരതൻ പതാക ഉയർത്തി. സിദ്ധാന്തപുരം ശാഖയിൽ എസ്.എൻ.ഡി.പി തയ്യൽ പരിശീലനകേന്ദ്രത്തിൽ ദൈവദശകം പ്രാർത്ഥനാലാപനം നടന്നു. പി.പി. വിനയചന്ദ്രൻ പതാക ഉയർത്തി. വടകര 2001-ാം നമ്പർ ശാഖയിൽ പ്രസിഡന്റ് കെ.കെ. ജനാർദ്ദനൻ പതാക ഉയർത്തി. കണ്ണൂക്കര ഗുരുദേവ പ്രാർത്ഥനാലയത്തിൽ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി. നാദാപുരം റോഡ് ശാഖയിൽ പ്രസിഡന്റ് ഗംഗാധരനും സെക്രട്ടറി വിശ്വൻ മുണ്ടക്കണ്ടിയും ചേർന്ന് പതാക ഉയർത്തി.
മുക്കം: എസ്.എൻ.ഡി.പി യോഗം 1823-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 166-ാമത് ജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ശ്രീനാരായണ ധർമ്മശാസ്താ ക്ഷേത്രത്തിൽ ചടങ്ങുകൾക്ക് ഇലഞ്ഞിക്കൽ ദേവീക്ഷേത്രം ശാന്തി അബി, കെ.കെ.സോമനാഥ് എന്നിവർ നേതൃത്വം നൽകി. സമ്മാനദാനം വിനോദ് മാസ്റ്റർ, ശിവദാസൻ മാസ്റ്റർ, വി.കെ ഗോപിനാഥ് , പി.സി. രാമചന്ദ്രൻ എന്നിവർ നിർവഹിച്ചു. രാമനാഥൻ പ്രസംഗിച്ചു.
കോഴിക്കോട്: തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്ര ഗുരു സന്നിധിയിൽ ് ജയന്തിയാഘോഷം നടന്നു. വിശേഷാൽ ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി എന്നിവ എൻ.എസ് രജീഷ് ശാന്തികളുടെ നേതൃത്വത്തിലും ഗുരുദേവ കൃതികളുടെ ആലാപനം ലീല കൊച്ചോലിയുടെ നേതൃത്വത്തിലും നടന്നു.
രാവിലെ 11 മണിക്ക് തിരുവമ്പാടി ശാഖാ പ്രസിഡന്റ് സജീവ് പുതുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചതയദിന സമ്മേളനം തിരുവമ്പാടി യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എൻ.കെ അപ്പുക്കുട്ടൻ, പി.എ ശ്രീധരൻ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സി.എൻ ശശിധരൻ സ്വാഗതവും ശാഖാ യൂണിയൻ പ്രതിനിധി ഭരത് ബാബു പൈക്കാട്ടിൽ നന്ദിയും പറഞ്ഞു.
കോഴിക്കോട്: ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ചടങ്ങുകൾ മാത്രമായി നടത്തി. ക്ഷേത്രയോഗം പ്രസിഡന്റ് പി.വി. ചന്ദ്രൻ ചതയദിന ജ്യോതി തെളിയിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് സുന്ദർദാസ് പൊറോളി, ജനറൽ സെക്രട്ടറി എടക്കോത്ത് സുരേഷ്ബാബു, ജോയിന്റ് സെക്രട്ടറി കെ.വി. അനേഖ്, ഡയറക്ടർമാർ, ഭരണസമിതി അംഗങ്ങൾ, പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
കോഴിക്കോട്: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചാരണസഭ വേങ്ങേരി യൂണിറ്റ് ജയന്തി ആഘോഷിച്ചു. സമ്മേളനം കെ. പി മാധവൻ തന്ത്രി ഉദ്ഘാടനം ചെയ്തു. എൻ .ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. പി .പി മോഹനൻ, കെ .സി രമേഷ് നാരായണൻ, പി പി രാജൻ, രാധാകൃഷ്ണൻ പറമ്പത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
ഫറോക്ക്: പെരുമുഖം കാരാളിപറമ്പ് ശാഖയിൽ ഗുരുദേവ പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി. പ്രസിഡന്റ് കണാരി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബാബു ടി.കെ, സുബ്രഹ്മണ്യൻ മലയിൽ, ഗോപി മലയിൽ, ബിജേഷ്, സുകുമാരൻ, കൃഷ്ണദാസ്, പ്രതിഭ സദാശിവൻ, ശകുന്തള, പ്രേമാവതി , ഷീബ യൂണിയൻ കൗൺസിലർമാരായ സുന്ദരൻ ആലംപറ്റ, ശിവദാസൻ മേലായി തുടങ്ങിയവർ പ്രസംഗിച്ചു. ശ്രീജിത്ത് ലാൽ കൊണ്ടെടൻ സ്വാഗതവും ടി .കെ ബാബു നന്ദിയും പറഞ്ഞു.
കോഴിക്കോട്: കക്കുഴിപ്പാലം ശാഖ ഗുരുദേവ ജയന്തി ആഘോഷിച്ചു. ശാഖാ വനിതാ സംഘം പ്രസിഡന്റ് കെ ലത. ഭദ്രദീപം കൊളുത്തി. ശാഖാ പ്രസി. ബാലകൃഷ്ണൻ കെ ഉദ്ഘാടനവും യൂണിയൻ വനിതാ സംഘം സെക്രട്ടറി ലീലാ വിമലേശൻ ചതയദിന സന്ദേശവും നൽകി. ശാഖാ വനിതാ സംഘം മുൻ സെക്രട്ടറി മീനാക്ഷി ഗോപാലകൃഷ്ണൻ,കുടുംബയോഗം ചെയർമാൻ ദിനേശ് കുമാർ എന്നിവർ പ്രസംഗിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ഭരതൻ തട്ടാറക്കൽ, ശാഖാ സെക്രട്ടറി. പി.കെ.വിമലേശൻ എന്നിവർ നേതൃത്വം നൽകി.
കോഴിക്കോട്: ശ്രീനാരായണ എജ്യൂക്കേഷൻ സൊസെെറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ശ്രീനാരായണഗുരു ജയന്തി ആഘോഷം എം.എ ഉണ്ണീരിക്കുട്ടി ഹാളിൽ നടന്നു. പ്രസിഡന്റ് പി.വി ചന്ദ്രൻ പതാക ഉയർത്തി ഭദ്രദീപം തെളിയിച്ചു.ആരതിയും ദെെവദശകാലാപനവും നടന്നു. വെെസ് പ്രസിഡന്റുമാരായ ടി.കെ അശോകൻ, പി . സുന്ദർദാസ്, ജനറൽ സെക്രട്ടറി കാശ്മിക്കണ്ടി സന്ദീപ് കുമാർ, ജോയിന്റ് സെക്രട്ടറിമാരായ സി.സോമസുന്ദരൻ, പി.നന്ദകുമാർ, ട്രഷറർ പി. സതീഷ്, പോഗ്രാം കമ്മിറ്റി ചെയർമാൻ കെ.ആർ സുജീഷ്, ആദർശ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
ഫറോക്ക്: ഫറോക്ക് ശാഖ ഗുരുദേവ ജയന്തി ആഘോഷിച്ചു.
യൂണിയൻ പ്രസിഡന്റ് ഷാജു ചമ്മിനി, ശാഖാ സെക്രട്ടറി ടി. ഷൺമുഖൻ, സുന്ദരൻ. എ, ദേവദാസൻ.പി, ഹരിദാസൻ എം.കെ, ശ്യാമപ്രസാദ്, സഹദേവൻ.പി, ശോഭ.സി, ജാനു, ശശി എന്നിവർ നേതൃത്വം നൽകി.
കോട്ടൂർ എസ്.എൻ.ഡി.പി ശാഖ യോഗത്തിന്റെ ചതയം ദിനം പ്രസിഡന്റ് ബാപ്പുട്ടിയുടെ അധ്യക്ഷതയിൽ ചെറിയപുരയിൽ മാണിക്ക്യം ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി കെ. പി ഷാജി, വൈസ് പ്രസിഡന്റ് ചാലിൽ പൊയിലിൽ സി പി സഹദേവൻ, ഷിജു സി പി, സി. പി. രാഘവൻ എന്നിവർ പ്രസംഗിച്ചു.
കോഴിക്കോട്: ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. പ്രൊഫ. രാജൻ മലയിൽ ഉദ്ഘാടനം ചെയ്തു. ഗുരുധർമ്മ പ്രചാരണ സഭ ജില്ലാ സെക്രട്ടറി അനൂപ് അർജ്ജുനൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം പി.പി രാമനാഥൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി.എ ദേവദാസ്, എൻ.ഭാസ്കരൻ, കെ.പി മാധവൻ, കെ.മനോഹരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചാത്തമംഗലം: എൻ.എെ.ടി എസ്.എൻ.ഡി.പി ശാഖയിൽ ശ്രീനാരായണഗുരു ജയന്തി കെ. വാസു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ഗുരുദേവ ഭാഗവത പാരായണം,ഗുരുപുഷ്പാഞ്ജലി ,ഗുരുപൂജ എന്നിവ നടന്നു. സി. പ്രേമൻ, സി.രാജൻ , സഹദേവൻ, അപ്പു , ഉഷാപ്രസാദ്, ഷീലാ രാജൻ, സിന്ധു എന്നിവർ നേതൃത്വം നൽകി .ശാഖാ പ്രസിഡന്റ് എം.എം. സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വി. പ്രസാദ് നന്ദി പറഞ്ഞു.
പയ്യോളി: അയനിക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. രാവിലെ ശാഖാപരിസരത്ത് പ്രസിഡന്റ് വി ഗോപാലൻ പതാക ഉയർത്തി. സെക്രട്ടറി എം.പി മോഹനൻ, ടി.കെ രതീഷ്, പ്രകാശ് പയ്യോളി, എം ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ശിവഗിരി മഠം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ഗുരുധർമ പ്രചരണ സഭ അയനിക്കാട് ശാഖയുടെ ആഭിമുഖ്യത്തിൽ ഗൃഹാങ്കണങ്ങളിൽ ഗുരുജയന്തി ആഘോഷിച്ചു.
വടകര: വടകര പുത്തൂർ ശാഖ (3490) യുടെ അഭിമുഖ്യത്തിൽ പിലാതോട്ടത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. പ്രസിഡന്റ് രാജീവൻ പിലാതോട്ടത്തിൽ പതാക ഉയർത്തി. സെക്രട്ടറി രാജേന്ദ്രൻ വലിയപറമ്പത്ത് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ശ്രീജയ രാജീവൻ (വനിതാ സംഘം കൺവീനർ), അഖിന രാജീവ്, ആദ്യ അഭിജിത്ത് എന്നിവർ പ്രാർത്ഥന ചൊല്ലി.
കോഴിക്കോട്: എരഞ്ഞിപ്പാലം ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ ജയന്തി ആഘോഷിച്ചു. സി.പി. കുമാരൻ പ്രഭാഷണം നടത്തി. കുട്ടച്ചൻകുഴി കൃഷ്ണൻകുട്ടിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് രമേശൻ, റീത്താ രമേശൻ, ബാബു മോഹനൻ, ഷിബിക, സുജ, ടി.വി. ശ്രീധരൻ എന്നിവർ പങ്കെടുത്തു. പ്രസാദ വിതരണവും നടന്നു.
കോഴിക്കോട്: കോഴിക്കോട് ശ്രീനാരായണഗുരു ധർമ്മ സേവാ സംഘം ഗുരുദേവ ജയന്തി ആഘോഷിച്ചു. ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. യോഗത്തിന് എസ്.എൻ.ഡി.എസ് ദേശീയ അദ്ധ്യക്ഷ ഷൈജ കൊടുവള്ളി അദ്ധ്യക്ഷത വഹിച്ചു. സിന്ധു പി ചേളന്നൂർ, അഡ്വ.ബിന്ദു കൃഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.
കോഴിക്കോട്: ഹനുമാൻ സേനയുടെ നേതൃത്വത്തിൽ ഗുരുദേവ പൂജയും അർച്ചനയും നടത്തി. സംസ്ഥാന ചെയർമാൻ എ.എം ഭക്തവത്സലൻ, കെ.പുരുഷു സ്വാമി , പി.ബിരാഹുൽ, എൻ.എം ഷനൂബ് ,സംഗീത് ചേവായൂർ എന്നിവർ പങ്കെടുത്തു.
കൂവപൊയിൽ: ശ്രീനാരായണ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജയന്തി പ്രാർത്ഥനാദിനമായി ആചരിച്ചു. രാവിലെ ഗുരുപൂജയോടെ തുടങ്ങിയ പരിപാടിയിൽ എൻചോയി മാസ്റ്റർ, ഹരിദാസ് പോത്തനാമലയിൽ, കെ.എസ് രാജൻ , ശ്രീധരൻ കാരയാട് എന്നിവർ പങ്കെടുത്തു.