കോഴിക്കോട്: കൊവിഡ് നിയന്ത്രങ്ങൾ പാലിച്ച് സംസ്ഥാനത്തെ ഫുട്ബാൾ ടർഫുകളും സ്റ്റേഡിയങ്ങളും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ടർഫ് ഓണേഴ്സ് അസോസിയേഷൻ കേരള കോഴിക്കോട് ജില്ലാ ഭാരവാഹികൾ ആവശ്യപ്പെട്ടു. മാർച്ച് മുതൽ അടച്ചിട്ട ടർഫുകൾ തുറന്ന് പ്രവർത്തിക്കാനായില്ലെങ്കിൽ തൊഴിലാളികളും ഉടമകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും ടർഫുകൾ നശിച്ചുപോവുകയും ചെയ്യും. ടർഫ് അസോസിയേഷൻ കേരള കോഴിക്കോട് ജില്ലാ പ്രസിഡന്റ് സിദ്ധീഖ് പുറായിൽ, എ.കെ മുഹമ്മദലി, കെ.എം അബ്ദുൽ കരീം ഹാജി, യു.കെ ശറഫുദ്ധീൻ, കെ.കെ ഷാജഹാൻ, കെ.പി സുബൈർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.