കോഴിക്കോട്: സന്നദ്ധ സംഘടനയായ സിജിയുടെ സെന്റർ ഫോർ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റിന്റെ കുടുംബ കേന്ദ്രീകൃത അനാഥ വിദ്യാഭ്യാസ ശാക്തീകരണ പദ്ധതിയായ സഫ പൊതു പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെ സൂം മീറ്റ് വഴി ആദരിച്ചു. സിജി പ്രസിഡന്റ് പി.എ. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. ഇസഡ്.എ. അഷ്‌റഫ്, സഫ പ്രൊജക്ട് ഡയറക്ടർ ഹമദ് അബ്ദുറഹ്മാൻ എന്നിവർ സംസാരിച്ചു.