കോഴിക്കോട്: വളയനാട് ദേവി ക്ഷേത്രനടയിൽ കരിദിനമാചരിച്ച മാർക്‌സിസ്റ്റ് പാർട്ടിയുടെ നടപടി പ്രതിഷേധാർഹമാണെന്ന് പ്രോഗ്രസീവ് ഹിന്ദു ഫോറം കുറ്റപ്പെടുത്തി. ഇത്തരം സമരത്തിലൂടെ സി.പി.എമ്മിന്റെ ഹിന്ദു വിരുദ്ധത വെളിപ്പെട്ടിരിക്കുകയാണ്. സമരം നടത്താൻ ഒത്താശ ചെയ്ത ക്ഷേത്ര ജീവനക്കാർക്കെതിരെ നടപടി കൈക്കൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. വൈസ് ചെയർമാൻ ടി. ഷനൂബ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുധീഷ് കേശവപുരി, കെ. ബിനുകുമാർ, എസ്. രവീന്ദ്രൻ, സിബിൻ ഹരിദാസ് മണ്ണാർക്കാട്, സന്തോഷ് മലമ്പുഴ, നവീൻ ആര്യ, ശ്രീകാന്ത് നമ്പൂതിരി, രാജീവ് കുഴിപ്പള്ളി എന്നിവർ പ്രസംഗിച്ചു.