പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ മദ്രസ-ചെറിയ കപ്പള്ളി റോഡ് നവീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കുണ്ടും കുഴിയുമായി കാൽനടയ്ക്ക് പോലും പറ്റാതായിട്ടുണ്ട്. അൻപത് വർഷത്തിലേറെ പഴക്കം ചെന്ന റോഡാണിത്. തൊട്ടടുത്ത് തന്നെ അംഗൻവാടിയും യു.പി. സ്‌കൂളും പ്രവർത്തിക്കുന്നു. പന്തിരിക്കരയിൽ നിന്നും പലേരിയിലെത്താൻ ഏറ്റവും ദൂരം കുറഞ്ഞ റോഡാണിത്.