കോഴിക്കോട് : മേപ്പയ്യൂർ പഞ്ചായത്തിലെ നരക്കോടുള്ള കോൺഗ്രസ് ഓഫീസ് കഴിഞ്ഞ ദിവസം രാത്രി അജ്ഞാതർ തകർത്തു. ഫർണിച്ചറുകൾ, ജനൽചില്ലുകൾ, വാതിലുകൾ, ഫയലുകൾ എന്നിവ നശിപ്പിച്ചു.സംഭവ സ്ഥലം നിയുക്ത ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ , ജനറൽ സെക്രട്ടറി ഇ.അശോകൻ, ബ്ലോക്ക് പ്രസിഡന്റ് കെ.പി വേണുഗോപാൽ, മണ്ഡലം പ്രസിഡന്റ് പൂക്കോട്ട് ബാബുരാജ്, യു.എൻ മോഹനൻ, സി.പി നാരായണൻ, ഷബീർ ജന്നത്ത്, നിധിൻ വിളയാട്ടൂർ, കെ.പി രാമചന്ദ്രൻ , ആന്തേരി ഗോപാലകൃഷ്ണൻ എന്നിവർ സന്ദർശിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. പൂക്കോട്ട് ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.