പേരാമ്പ്ര: കൂത്താളി, ചങ്ങരോത്ത് പഞ്ചായത്തുകളിലൂടെ പോകുന്ന വിളയാട്ടുകണ്ടി മുക്ക്-കോക്കാട്-പന്തിരിക്കര റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രളയത്തെ തുടർന്ന് കൂത്താളി പഞ്ചായത്തിലെ ചായികുളം മേഖലയിലും കോക്കാടിന് സമീപവും റോഡ് മെറ്റലിളകി കുണ്ടും കുഴിയുമായി കിടക്കുകയാണ്. പേരാമ്പ്ര താനിക്കണ്ടി റോഡിൽ നിന്ന് പന്തിരിക്കര ടൗൺ, പെരുവണ്ണാമൂഴി ടൂറിസ്റ്റ് കേന്ദ്രം എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാർഗ്ഗമാണിത്.