മുക്കം: വീട്ടിൽ ഒരു പെൺകുട്ടിയാണെങ്കിൽ ഒന്നാം ക്ലാസു മുതൽ ബിരുദാനന്തര ബിരുദം വരെ പഠനത്തിന് സ്കോളർഷിപ്പ് ലഭിക്കുമെന്ന വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുക്കം നഗരസഭ സെക്രട്ടറി എൻ.കെ.ഹരീഷ് അറിയിച്ചു. ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, നോട്ടറിയുടെ അഫിഡവിറ്റ് എന്നിവയും 100 രൂപയുമാണ് ഓൺലൈൻ അപേക്ഷയോടൊപ്പം വാങ്ങുന്നത്. സി.ബി.എസ്.ഇ വെബ്സൈറ്റുമായി സാദൃശ്യമുള്ള സൈറ്റ് ഉപയോഗിച്ചാണ് തട്ടിപ്പ്.