രാമനാട്ടുകര: കോഴിക്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴിൽ രാമനാട്ടുകര,ഫറോക്ക് മുനിസിപ്പാലിറ്റികളിലെ പട്ടികജാതിയിൽപെട്ട 8 മുതൽ പ്ലസ് ടു ക്ലാസുകളിൽ പഠിക്കുന്നതും വാർഷിക വരുമാനം ഒരു ലക്ഷത്തിൽ താഴെയുള്ളതും, 800 ചതുരശ്ര അടി താഴെ വീടുള്ളവരുമായ വിദ്യാർത്ഥികളിൽ നിന്ന് പഠന മുറി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ രേഖകൾ സഹിതം കോഴിക്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ 15 നകം അപേക്ഷ സമർപ്പിക്കണമെന്ന് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.