മാവൂർ: എസ്.എൻ.ഡി.പി യോഗം മാവൂർ യൂണിയൻ ശ്രീനാരായണഗുരു ജയന്തി ആഘോഷിച്ചു. രാവിലെ എട്ടുമണിക്ക് ശ്രീനാരായണഗുരു മന്ദിരത്തിൽ ശാന്തി ഉണ്ണി കരിപ്പാലിയുടെ നേതൃത്വത്തിൽ പ്രത്യേക പൂജയും ഗുരുപൂജയും നടത്തി. ഗുരുമന്ദിരം ഹാളിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് പി.സി അശോകൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഭാസ്‌കരൻ, കൗൺസിലർമാരായ സുരേഷ് കുറ്റിക്കാട്ടൂർ, സുരേഷ് അമൃത, സുരേഷ് ടി മാവൂർ, യൂണിയൻ വനിതാ സംഘം സെക്രട്ടറി നിതിനീ എന്നിവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി സത്യൻ മാസ്റ്റർ സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു. യൂണിയന് കീഴിലെ എല്ലാ ശാഖ ഗുരു മന്ദിരങ്ങളിലും ശാഖാ ഓഫീസുകളിലും പൂജയും പുഷ്പാർച്ചനയും നടന്നു.