thiruvathira
കേരള ബാങ്ക് കോഴിക്കോട് റീജിയണൽ ഓഫീസിലെ വനിതാ കൂട്ടായ്മ തിരുവോണ നാളിൽ ഒാൺലൈനിലൂടെ സംഘടിപ്പിച്ച ഓണത്തിരുവാതിര

കോഴിക്കോട്: കൊവിഡ് കാലത്ത് ഓണ തിരുവാതിരയുമായി ഒരുകൂട്ടം വനിതകൾ. കേരള ബാങ്ക് കോഴിക്കോട് റീജിയണൽ ഓഫീസിലെ വനിതാ കൂട്ടായ്മയാണ് തിരുവോണ നാളിൽ ഓണ തിരുവാതിര സംഘടിപ്പിച്ചത്. ഗീതാ മാരാത്താണ് സംവിധാനം. ഷഗീല രമേശ്, ലൗലി മഹേഷ്, ജൂന പ്രമോദ്, രഗിഷ അജിത്ത്, ദീപ്തി താരാനാഥ് എന്നിവർ പങ്കാളികളായി.

വീട്ടുമുറ്റത്തും അകത്തളങ്ങളിലും ഫ്ലാറ്റിന്റെ ബാൽക്കണിയിലുമായാണ് ഇവർ ചുവടുകൾ വെച്ചത്. മക്കളും ഭർത്താക്കന്മാരും കാമറാമാൻമാരായി. മുൻ വർഷങ്ങളിൽ ബാങ്കിൽ ഓണപരിപാടികൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. കൊവിഡ് കാരണം ഇത്തവണ ഒത്തുകൂടൽ മുടങ്ങിയതോടെയാണ് ഇവർ ഇക്കാര്യം ആലോചിച്ചത്. കൊവിഡിനെ അതിജീവിക്കുന്ന തിരുവാതിര നൃത്ത ചുവടുകൾക്ക് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വലിയ സ്വീകാര്യത ലഭിച്ചു.