വടകര: അമ്മയെയും മകളെയും മർദ്ദിച്ചെന്ന പരാതിയിൽ കേസെടുത്തു. ചോറോട് ഒടമ്പൻ കുന്നത്ത് ബബിഷയുടെ പരാതിയിലാണ് ബന്ധുവായ മലോൽമുക്കിലെ വലിയ പറമ്പത്ത് ശിവനെതിരെ വടകര പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 23ന് വാങ്ങിയ പണം ചോദിച്ചതിന് അമ്മയെയും തടയാൻ ശ്രമിച്ച തന്നെയും മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.