കോഴിക്കോട്: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള തയ്യൽ തൊഴിലാളികളുടെ പരിശ്രമം വൃഥാവിലാകുന്നു. കൊവിഡ് വ്യാപനത്തോടെയാണ് ഇതിനെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങൾ പട്ടിണിയിലായത്. വാടകയ്ക്കും വൈദ്യുതി ബില്ലിനും മുട്ടു വന്നതോടെ പല തയ്യൽ കടകൾക്കും താഴിട്ടിട്ടുണ്ട്.
നഗരങ്ങളിൽ നാമമാത്ര കടകളാണ് പ്രവർത്തിക്കുന്നത്. വീടുകളിൽ തയ്യൽ ജോലി ചെയ്യുന്ന സ്ത്രീകളും ദുരിതത്തിലാണ്. വിഷു, ഈസ്റ്റർ, റമദാൻ, ഓണം, സ്കൂൾ ആരംഭം, തുടങ്ങിയ സീസണുകൾ കൊവിഡ് കീഴടക്കിയതാണ് ഇടിത്തിയായത്. വിവാഹങ്ങൾ അടക്കമുള്ള ആഘോഷങ്ങൾക്ക് നിയന്ത്രണം വന്നതും ഇവരെ ബാധിച്ചു. അളവെടുക്കുമ്പോൾ സാമൂഹ്യ അകലം പാലിക്കാനാകാത്തതോടെ ആളുകൾ എത്താനും മടിക്കുന്നു. മറ്റ് തൊഴിലുകളും ഇവർ അന്വേഷിക്കുന്നുണ്ട്. ഇക്കാലത്ത് ക്ഷേമനിധിയിൽ നിന്ന് ആയിരം രൂപ ലഭിച്ചതാണ് ഏക ആശ്വാസം.
"ഇരുപത് വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. സീസൺ നിരാശയായിരുന്നു. ആളുകൾ എത്താത്തതോടെ മെഷീൻ തുരുമ്പ് പിടിക്കാതിരിക്കാൻ എണ്ണയിടുകയാണ്.
വിജിത
തയ്യൽ തൊഴിലാളി