കോഴിക്കോട് : പാണക്കാട് മുഹമ്മദലി തങ്ങളുടെ ജീവിതം ആസ്പദമാക്കി കൊല്ലം കരുനാഗപ്പള്ളി ശിഹാബ് തങ്ങൾ മോമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് പുറത്തിറക്കുന്ന 'തങ്ങൾ എന്ന ലോകം' സ്മരണികയുടെ പ്രകാശനം ഇന്ന് വൈകീട്ട് നാലിന് കോഴിക്കോട് ട്രൈപന്റ് ഹോട്ടലിൽ നടക്കും. കെ. മുരളീധരൻ എം.പി പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീർ എം.എൽ.എയ്ക്ക് നൽകി സ്മരണിക പ്രകാശനം ചെയ്യും. പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷത വഹിക്കും.