കോഴിക്കോട്: കൊവിഡ് വ്യാപനം കുറഞ്ഞതോടെ കോർപറേഷനിലെ കുറ്റിച്ചിറ വാർഡും ഒളവണ്ണ പഞ്ചായത്തിലെ ക്ലസ്റ്ററാക്കപ്പെട്ട വാർഡുകളും ക്ലസ്റ്ററിൽ നിന്ന് ഒഴിവായി. കുറ്റിച്ചിറയിൽ മൂന്ന് പേരും ഒളവണ്ണയിൽ ആറ് പേരുമാണ് നിലവിൽ ചികിത്സയിലുള്ളത്.
കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് കടലുണ്ടി പഞ്ചായത്തിലെ 1,2 വാർഡുകൾ ക്ലസ്റ്റർ പട്ടികയിൽ ഉൾപ്പെട്ടു. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം ഒമ്പതായി.
വടകര ക്ലസ്റ്ററിലാണ് കൂടുതൽ രോഗികളുള്ളത്. 297 പേർക്ക് രോഗം ബാധിച്ചതിൽ 140 പേരാണ് ചികിത്സയിലുള്ളത്. വെള്ളയിലിൽ 225 പേരിൽ 78 പേരും ചോറോട് 324 ൽ പേരിൽ 70 പേരും ചികിത്സയിലുണ്ട്. മുഖദാറിൽ 42, തിരുവള്ളൂരിൽ 46, വലിയങ്ങാടി 10, ചെക്യാട് 11, താമരശ്ശേരിയിൽ രണ്ട് പേർ എന്നിങ്ങനെയാണ് ക്ലസ്റ്ററാക്കപ്പെട്ട പ്രദേശങ്ങളിൽ ചികിത്സയിലുള്ള രോഗികൾ.