കോഴിക്കോട് : വ്യത്യസ്ത മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികൾക്ക് ടാഗോർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ടാഗോർ സ്‌മൃതി സമ്മാൻ പുരസ്‌കാരങ്ങൾ മന്ത്രി എ.കെ. ശശീന്ദ്രൻ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സിനിമാ നടൻ വിനോദ് കോവൂർ. ഡോ. രാഹുൽ ലക്ഷ്മൺ. എഴുത്തുകാരി സെക്കീന ഓമശ്ശേരി. സംഗീത അദ്ധ്യാപകൻ ജി. രാമചന്ദ്രൻ. എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ലോക്ക് ഡൗൺ കാലത്തെ സേവന പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയനായ വിദ്യാർത്ഥി നിപുൺ പ്രേംരാജിനെ ആദരിച്ചു. വിദ്യാലയങ്ങളിൽ സ്മാർട്ട് ക്‌ളാസ് റൂം ഒരുക്കുന്ന പദ്ധതി മാർവെസ് പ്രോ സി. ഇ. ഒ. ഡേവിഡ് കാർമ്മൽ അലക്സ് മന്ത്രിക്ക് ടി. വി. കൈമാറി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്ക് പഠനോപകാരണങ്ങളും ഓണക്കിറ്റ്. കൊവിഡ് കിറ്റ് എന്നിവ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. സിനിമാ താരം പി. പി. ദിനേഷ് കുമാർ. പി.അനിൽ. മൊകവൂർ ഷാജി എന്നിവർ പ്രസംഗിച്ചു.