പേരാമ്പ്ര: കുടുംബശ്രീ വായ്പയെടുത്ത് അച്ചാർ ഉണ്ടാക്കി വിറ്റു കിട്ടിയ തുക യുവതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. കേരള മഹിളാ സംഘം പ്രവർത്തക കിഴക്കെ മൊടപ്പിലാകണ്ടി ഗീത രാധാകൃഷ്ണനാണ് 7250 രൂപ മന്ത്രി ടി.പി രാമകൃഷ്ണന് കൈമാറിയത്. 6000 രൂപ വായ്പയെടുത്താണ് അച്ചാറുകൾ ഉണ്ടാക്കി പേരാമ്പ്ര
ബസ് സ്റ്റാൻഡിൽ വിറ്റത്. കുടുംബാംഗങ്ങളും ഉണ്ടായിരുന്നു. വെളുത്തുള്ളി, പാവയ്ക്ക, നാരങ്ങ, മാങ്ങ, കാരറ്റ്, നെല്ലിക്ക, സ്രാവ് എന്നീ അച്ചാറുകളാണ് വിറ്റത്. ആവശ്യക്കാർക്ക് അച്ചാർ
നൽകുമെന്ന് ഗീത പറഞ്ഞു. ഫോൺ: 9961140460