helth
മോട്ടോർ എൻജിനീയറിംഗ് വർക്കേഴ്‌സ് യൂണിയൻ എസ്.ടി.യു വടകര താഴെ അങ്ങാടി ടാക്‌സി യൂണിറ്റിന്റെ പുതിയ ആംബുലൻസ് പാണക്കാട് മുനവ്വറലി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

വടകര: മോട്ടോർ ആൻഡ് എൻജിനീയറിംഗ് വർക്കേഴ്‌സ് യൂണിയൻ (എസ്.ടി.യു) വടകര താഴെ അങ്ങാടി ടാക്‌സി യൂണിറ്റിന് പുതിയ ഒരു ആംബുലൻസ് കൂടി. വി.സി അസ്സൻക്കുട്ടി ഹാജി മെമ്മോറിയൽ ആംബുലൻസ് ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ എസ്.ടി.യു മോട്ടോർ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് വി.എ.കെ തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ.സി ബഷീർ, ജില്ലാ ജനറൽ സെക്രട്ടറി യു.എ ഗഫൂർ, സംസ്ഥാന സെക്രട്ടറി ഇ.ടി.പി ഇബ്രാഹിം, ജില്ലാ വൈസ് പ്രസിഡന്റ് മജീദ് അറക്കിലാട്, മുസ്ലിം ലീഗ് വടകര മുനിസിപ്പൽ ജനറൽ സെക്രട്ടറി അബ്ദുൽ കരീം, വൈസ് പ്രസിഡന്റ് വി. ഫൈസൽ, മുനിസിപ്പൽ കൗൺസിലർ ടി.ഐ നാസർ, എം. ഫൈസൽ, അഷ്‌റഫ് (ആന്റിക്), വി.സി സലിം, യൂണിറ്റ് ഭാരവാഹികളായ സി.വി റഫീഖ്, വി. റഹീസ്, പി.ടി അൻസാർ, മുനീർ തുടങ്ങിയവർ പങ്കെടുത്തു.