covid0

കോഴിക്കോട്:കൊവിഡ് രോഗമുക്തി നിരക്ക് വർദ്ധിക്കുന്നത് ജില്ലയ്ക്ക് ആശ്വാസമാകുന്നു. ഇന്നലെ 272 പേർ രോഗമുക്തരായി.167 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1735 കോഴിക്കോട് സ്വദേശികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. സമ്പർക്കം വഴി 137 പേർക്ക് രോഗം ബാധിച്ചു.15 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ മൂന്ന് പേർക്കും അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 12 പേർക്കുമാണ് പോസിറ്റീവ് ആയത്. മൂന്ന് ആരോഗ്യപ്രവർത്തകർക്കും പോസിറ്റീവായി. കോർപ്പറേഷൻ പരിധിയിൽ സമ്പർക്കം വഴി 56 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. മാവൂരിൽ 26 പേർക്കും വേളത്ത് ഒമ്പത് പേർക്കും സമ്പർക്കം വഴി സ്ഥിരീകരിച്ചിട്ടുണ്ട്.

 വിദേശത്ത് നിന്ന് വന്നവർ 3

മാവൂർ 1, നരിക്കുനി 1, നരിപ്പറ്റ 1

 അന്യസംസ്ഥാനങ്ങളിൽ നിന്ന് വന്നവർ 12

മാവൂർ 3, അരിക്കുളം 1, കുരുവട്ടൂർ 1, ചാത്തമംഗലം 1, ഏറാമല 2, കാവിലുംപാറ 1, കിഴക്കോത്ത് 1, കൊടിയത്തൂർ 1, കോഴിക്കോട് കോർപ്പറേഷൻ 1

 ഉറവിടം വ്യക്തമല്ലാത്തവർ 15

കോഴിക്കോട് കോർപ്പറേഷൻ 2, രാമനാട്ടുകര 2, കാക്കൂർ 1, കൊടിയത്തൂർ 1, കൊടുവളളി 1, കൊയിലാണ്ടി 1, കുന്ദമംഗലം 1, പെരുവയൽ 1, വടകര 2, വാണിമേൽ 1, വേളം 1, തിരുവള്ളൂർ 1

 സമ്പർക്കം വഴി 137

കോഴിക്കോട് കോർപറേഷൻ 54 (വെള്ളയിൽ, മാങ്കാവ്, നടക്കാവ്, ചേവായൂർ, മൂഴിക്കൽ, കോട്ടൂളി, ചേവരമ്പലം, പുതിയങ്ങാടി, എരഞ്ഞിക്കൽ, മേരിക്കുന്ന്, എലത്തൂർ, മെഡിക്കൽ കോളേജ്, പുതിയകടവ്, തോപ്പയിൽ ബീച്ച്, കരിക്കാംകുളം, ബേപ്പൂർ, ചെറുവണ്ണൂർ)

മാവൂർ 26, വേളം 9, വടകര 6, ഒളവണ്ണ 4, പേരാമ്പ്ര 1, രാമനാട്ടുകര 4, മരുതോങ്കര 3, ഉളളിയേരി 3, വില്യാപ്പളളി 3, കൊയിലാണ്ടി 3, കുരുവട്ടൂർ 2, മണിയൂർ 2, കാക്കൂർ 2, കക്കോടി 2, ചാത്തമംഗലം 2, കോട്ടൂർ 1, തിരുവള്ളൂർ 1, കൂരാച്ചുണ്ട് 1, കടലുണ്ടി 1, തലക്കുളത്തൂർ 1, ചോറോട് 1, ഒഞ്ചിയം 1, കുറ്റ്യാടി 1, നടുവണ്ണൂർ 1