മാനന്തവാടി: മക്കിയാട് കൊവിഡ് സി.എഫ്.എൽ.ടി സെന്ററിൽ പ്രവേശിപ്പിച്ച കൊവിഡ് രോഗിക്ക് നിരോധിത പുകയില ഉൽപ്പന്നം നൽകാൻ ശ്രമിച്ച യുവാവിനെ തൊണ്ടർനാട് പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പാടി ചൂരൽമല വടക്കേതിൽ വീട്ടിൽ അനസിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെയായിരുന്നു സംഭവം. രോഗിക്ക് നൽകാനായി കൊണ്ടുവന്ന പുകയില ഉൽപ്പന്നം വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച വച്ചിരിക്കുകയായിരുന്നു. ഇക്കാര്യം ശ്രദ്ധയിൽ പെട്ട ആരോഗ്യ വകുപ്പ് ജീവനക്കാരിയാണ് പൊലീസിനെ വിവരം അറിയിച്ചത്. കേരള പൊലീസ് ആക്ട് 118 ഇ പൊതു സുരക്ഷയ്ക്ക് ഭംഗംവരുത്തൽ വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.