പേരാമ്പ്ര: പേരാമ്പ്ര മത്സ്യ മാർക്കറ്റ് തുറക്കാൻ മന്ത്രി ടി.പി രാമകൃഷ്ണൻ ഇടപെടണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ ആവശ്യപ്പെട്ടു. നിയോജക മണ്ഡലം സെക്രട്ടറി പി.കെ. ബിജുകൃഷ്ണൻ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പതിനഞ്ച് ദിവസമായി അടഞ്ഞു കിടക്കുന്ന മാർക്കറ്റിന്റെ നടത്തിപ്പിന് സർവകക്ഷി യോഗം വിളിക്കണം. പഞ്ചായത്തിന്റെ വിഷയത്തിലുള്ള ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ. ഹരിദാസ്, എം. മോഹനൻ, വി.സി. ബിനീഷ്, രാഗേഷ് തറമ്മൽ, ജുബിൻ ബാലകൃഷ്ണൻ, കെ.എം. സുധാകരൻ, ശ്രീജിത്ത് കല്ലോട്, എ. ബാലചന്ദ്രൻ, കെ.കെ. സനോജ് എന്നിവർ സംസാരിച്ചു. ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. വിനു അദ്ധ്യക്ഷത വഹിച്ചു. സുബീഷ് എരവട്ടൂർ സ്വാഗതം പറഞ്ഞു.