പേരാമ്പ്ര: പേരാമ്പ്ര മത്സ്യ മാർക്കറ്റ് തുറക്കണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃത്വ യോഗം ആവശ്യപ്പെട്ടു. 120ൽ അധികം തൊഴിലാളികൾ പട്ടിണിയിലാണ്. തൊഴിൽ മന്ത്രിയുടെ നാട്ടിൽ തൊഴിൽ ചെയ്യാനാകാത്ത സാഹചര്യമാണ് ഉള്ളതെന്ന് യോഗം കുറ്റപ്പെടുത്തി. സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. പുതുക്കുടി അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് പുന്നക്കൽ, എസ്.കെ അസൈനാർ, കല്ലൂർ മുഹമ്മദലി, ഇ. ഷാഹി, വി.കെ. നാസർ, സി.പി. ഹമീദ്, വി.കെ. കോയക്കുട്ടി, കോറോത്ത് റഷീദ്, പി.വി. നജീർ, കൂളിക്കണ്ടി കരീം തുടങ്ങിയവർ സംസാരിച്ചു.