പേരാമ്പ്ര: കിഴക്കൻ പേരാമ്പ്ര ആശാരി കണ്ടി ഭാഗത്ത് കോൺഗ്രസ് സ്തൂപങ്ങളും പതാകകളും നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൂട്ടായ്മ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സത്യൻ കടിയങ്ങാട് ഉദ്ഘാടനം ചെയ്തു. മോഹൻദാസ് ഓണിയിൽ അദ്ധ്യക്ഷത വഹിച്ചു. തണ്ടോറ ഉമ്മർ, രാജൻ കെ. പുതിയേടത്ത്, സി.കെ ബാലൻ, ടി.പി പ്രഭാകരൻ, മല്ലിക എന്നിവർ സംസാരിച്ചു. രവീന്ദ്രൻ കുട്ടികുന്നിൽ സ്വാഗതവും സിദ്ദീഖ് വളയം പറമ്പിൽ നന്ദിയും പറഞ്ഞു.