കടലുണ്ടി: കടലുണ്ടി പഞ്ചായത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ ചാലിയം മീൻപിടുത്ത കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തി. ഒന്ന്, രണ്ട് വാർഡുകൾ ക്രിട്ടിക്കൽ കണ്ടയ്ൻമെന്റായി പ്രഖ്യാപിച്ചു. ജനം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അജയകുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പിലാക്കാട്ട് ഷൺമുഖൻ എന്നിവർ അഭ്യർത്ഥിച്ചു. 296 പേരെ ടെസ്റ്റിനു വിധേയമാക്കി. അതിൽ 70 പേർക്ക് പോസിറ്റീവാണ്. ഒന്നാം വാർഡിൽ 23ഉം രണ്ടാം വാർഡിൽ 20 ഉം ഇരുപത്തിരണ്ടാം വാർഡിൽ 18 ഉം പോസിറ്റീവ് റിപ്പോർട്ടു ചെയ്തു.