പേരാമ്പ്ര: ഇന്നലെ ചക്കിട്ടപാറ പഞ്ചായത്തിൽ നടത്തിയ കൊവിഡ് ആന്റിജൻ ടെസ്റ്റിൽ മുഴുവൻ പേർക്കും നെഗറ്റീവ്. പെരുവണ്ണാമൂഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 265 പേർക്കാണ് ടെസ്റ്റ് നടത്തിയത്. നെഗറ്റീവ് ആണെങ്കിലും 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം പന്നിക്കോട്ടൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ചെമ്പനോടയിൽ നടത്തിയ ടെസ്റ്റിൽ
50 പേർക്കും നെഗറ്റീവായിരുന്നു.