കൊയിലാണ്ടി: ശ്രീനാരായണ ഗുരുവിന്റെ 166മത് ജയന്തി ആഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ മുഴുവൻ ശാഖകളിലെയും പാവപ്പെട്ട അംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കൊവിഡ് പശ്ചാത്തലത്തിൽ ഗുരുജയന്തിയോട് അനുബന്ധിച്ചുള്ള ഘോഷയാത്രയും ആർഭാടങ്ങളും ഒഴിവാക്കിയായിരുന്നു വിതരണം. യൂണിയൻ പ്രസിഡന്റ് ദാസൻ പറമ്പത്ത്, സെക്രട്ടറി ഊട്ടേരി രവീന്ദ്രൻ, വി.കെ. സുരേന്ദ്രൻ, കെ.കെ ശ്രീധരൻ, സുരേഷ് മേലേപ്പുറത്ത്, ഒ. ചോയിക്കുട്ടി, കെ.വി സന്തോഷ്, ടി. ശോഭന, പി. കുഞ്ഞികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.