lockel-must

​ഫറോക്ക്:വീടിന്റെ അടുക്കളയിൽ കയറിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി .കോടമ്പുഴ ചീരങ്ങോത്ത് പി എം ഷരീഫിന്റെ വീട്ടിലാണ് പത്തടിയോളം നീളമുള്ള പെരുമ്പാമ്പ് കയറിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.ഷെരീഫിന്റെ സുഹൃത്തുക്കളായ ജബ്ബാർ, ലത്തീഫ് , കുഞ്ഞി

ക്കോയ എന്നിവർ ചേർന്ന് പെരുമ്പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. വീടിന് പിന്നിലെ ചാലിയാറിനോട് ചേർന്നൊഴുകുന്ന തോട്ടിൽ നിന്നാകാം പെരുമ്പാമ്പ് കയറിയതെന്ന് കരുതുന്നു.