കുറ്റ്യാടി: എം.എൽ.എ ഫണ്ടിൽ നിന്നും നാല് ലക്ഷം രൂപ ചെലവിട്ട് തൊട്ടിൽപ്പാലം ബസ് സ്റ്റാൻഡിന് സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ ഇ.കെ. വിജയൻ എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോർജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി. ചന്ദ്രൻ, ബോബി മൂക്കംന്തോട്ടം, പി.പി. മോളി, പി.പി. സുരേന്ദ്രൻ, രാജു തോട്ടുചിറ എന്നിവർ പങ്കെടുത്തു. അഞ്ച് ലക്ഷം രൂപ ചെലവിൽ മുള്ളൻകുന്ന്, മരുതോങ്കര ടൗണുകളിലും സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണും എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.എം സതി അദ്ധ്യക്ഷത വഹിച്ചു.