കുറ്റ്യാടി: വേളം പഞ്ചായത്തിൽ കൊവിഡ് സ്ഥിരീകരിച്ച വ്യക്തികൾ സന്ദർശിച്ച പെരുവയൽ പ്രദേശം വോയിസ് ഓഫ് പെരുവയലിന്റെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. റിനീഷ് തൊട്ടിൽപാലത്തിന്റെ സഹകരണത്തോടെ നടത്തിയ യജ്ഞത്തിൽ എസ്.കെ ഷമീം, സി.പി ബാബു, പി.എം രാജു, പി.പി ദിനേശൻ, പി. സുനിൽ കുമാർ, എം. അനീഷ്, എം.സി ബിനു, സി.കെ കരീം എന്നിവർ നേതൃത്വം നൽകി.