kunnamangalam-news
ചാത്തമംഗലം പഞ്ചായത്തിലെ നെച്ചൂളി- പുത്തലത്ത് -കെ.പി കോളനി -ചോയിപറമ്പ റോഡ് പ്രവൃത്തി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: ചാത്തമംഗലം പഞ്ചായത്തിൽ ഭരണാനുമതി ലഭിച്ച എട്ട് റോഡുകളുടെ

പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ

റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡുകൾക്ക് 1.14 കോടി

രൂപയാണ് അനുവദിച്ചത്. ത്രിവേണി-എളാംകുന്നുമ്മൽ റോഡ് (15 ലക്ഷം), നെച്ചൂളി പുത്തലത്ത് കെ.പി കോളനി- ചോയിപറമ്പ റോഡ് (15 ലക്ഷം), അരയങ്കോട് സൗത്ത്- അരയങ്കോട് റോഡ് (10 ലക്ഷം), കൊന്നാരയിൽതാഴം- പാറക്കണ്ടി റോഡ് (25 ലക്ഷം), കല്ലിൽപുറം- നാരകശ്ശേരി റോഡ് (12 ലക്ഷം), നായർകുഴി- നറുക്കുംപൊയിൽ- തേവർവട്ടം റോഡ് (17.3 ലക്ഷം), ആയഞ്ചേറ്റുമുക്ക്- കോരഞ്ചാൽറോഡ് (10 ലക്ഷം), കോട്ടോൽത്താഴം -കോട്ടക്കുന്ന് റോഡ് (10 ലക്ഷം) എന്നീ പ്രവൃത്തികളുടെ ഉദ്ഘാടനമാണ് നടത്തിയത്.

ഭരണാനുമതി ലഭ്യമാക്കിയ കരിയാത്തൻകുന്ന്- കുട്ടിച്ചാത്തൻമാക്കം റോഡ്, തെക്കുമ്പുറം- താമരത്ത് റോഡ്, തേവർവട്ടം- വായോളിപറമ്പ് റോഡ് എന്നീ പ്രവൃത്തികൾ ടെണ്ടർ നടപടികൾ പൂർത്തീകരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും എം.എൽ.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത പൂതക്കുഴിയിൽ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എ രമേശൻ, കെ.എം സാമി, എൻ. സുരേഷ്, എം.കെ മൈമുന, പി. ആലിക്കുഞ്ഞി, എം.കെ ശോഭന, എ.കെ സബിത, ഷീജ വലിയ തൊടുകയിൽ എന്നിവർ സംസാരിച്ചു.