വടകര: രോഗിയുടെ നൂറ് മീറ്റർ ചുറ്റളവിൽ മാത്രം ലോക്ക് ചെയ്യുന്ന മൈക്രോ കണ്ടെയ്ൻമെന്റ് പ്രഖ്യാപിക്കാമെന്ന സർക്കാർ നിർദ്ദേശം വടകരയിൽ പാലിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി യോഗം ആവശ്യപ്പെട്ടു. സുരക്ഷാ മുൻകരുതലോടെ വ്യാപാരം ചെയ്യാൻ തയ്യാറാണ്. ഉപഭോക്താക്കളെ ബോധവത്ക്കരിച്ച് വ്യാപാര കേന്ദ്രങ്ങൾ കൊവിഡ് പകർച്ചാ കേന്ദ്രങ്ങളാവില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. കടകൾ അടച്ചിട്ടത് കൊണ്ട് രോഗം തടയാനാവില്ലെന്നും ഉയർന്ന വാടക നൽകുന്ന കടകൾ നിരന്തരം അടച്ചിടേണ്ടി വരുമ്പോൾ വ്യാപാരികൾ കടുത്ത സാമ്പത്തിക ബാദ്ധ്യതയിലാകുന്നെന്നും യോഗം വിലയിരുത്തി. വ്യാപാരി വ്യവസായി സമിതി ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വടകരയിൽ നിൽപ് സമരം നടത്താൻ തീരുമാനിച്ചു. പ്രസിഡന്റ് മമ്മദ് ഹാജിയുടെ അദ്ധ്യക്ഷതയിൽ സെക്രട്ടറി കെ.എൻ വിനോദൻ സംസാരിച്ചു.