കോഴിക്കോട് : നൈനാംവളപ്പ് കോതി അഴിമുഖത്ത് തകർന്ന ഫൈബർ വള്ളത്തിൽ നിന്ന് തെറിച്ചു വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ചാമുണ്ഡിവളപ്പ് സ്വദേശി സി.വി. റിയാസ്(47) ന്റെ മൃതദേഹമാണ് ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ പുതിയാപ്പ തീരത്ത് കണ്ടെത്തിയത്. ബുധനാഴ്ച വൈകീട്ട് നാലോടെ മത്സ്യ ബന്ധനം കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന ഫൈബർ വള്ളമാണ് അപകടത്തിൽപെട്ടത്.
കൂടെ ഉണ്ടായിരുന്ന രണ്ടുപേർ പരിക്ക് ഏൽക്കാതെ രക്ഷപ്പെട്ടു. നിയാസിനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് കപ്പക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
പിതാവ് പരേതനായ സി.വി.കുഞ്ഞലവി,മാതാവ് ഖദീജ, ഭാര്യ: സുബൈദ. മക്കൾ: റയീസ്,റനീസ, ഫാത്തിമ റിസ്മിദ. സഹോദരങ്ങൾ: മമ്മത് കോയ,അബ്ദുള്ള കോയ, ഹസ്സൻ,ആലിക്കോയ, റഷീദ ,റസാഖ്,താഹിറ, ഉമ്മർ കോയ.