sndp
എസ്.എൻ.ഡി.പി യോഗം പയ്യോളി യൂണിയൻ ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം യൂണിയൻ പ്രസിഡന്റ് കാഞ്ഞിരോളി കുഞ്ഞിക്കണ്ണൻ നിർവഹിക്കുന്നു

പയ്യോളി: എസ്.എൻ.ഡി.പി യോഗം പയ്യോളി യൂണിയൻ ഓഫീസ് കെട്ടിടത്തിന് യൂണിയൻ പ്രസിഡന്റ് കാഞ്ഞിരോളി കുഞ്ഞിക്കണ്ണൻ തറക്കല്ലിട്ടു. 10 ലക്ഷം രൂപ ചെലവിൽ ആറു മാസം കൊണ്ട് നിർമ്മാണം പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. പയ്യോളി വിഷ്ണു ക്ഷേത്രത്തിന് സമീപം

കളങ്ങരക്കണ്ടി ഉമ സൗജന്യമായി നൽകിയ സ്ഥലത്താണ് കെട്ടിടം പണിയുന്നത്.
വൈസ് പ്രസിഡന്റ് കെ.പി രാമകൃഷ്ണൻ, സെക്രട്ടറി സി.കെ മുരളി, ബോർഡ് മെമ്പർ രമേശൻ കുറുമയിൽ , കൗൺസിലർ രത്നാകരൻ കെ.എൻ, വിവിധ ശാഖാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.