കോഴിക്കോട്: മഹിളാമാൾ തുറക്കുക, സംരംഭകരെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മഹിളാമോർച്ച കോഴിക്കോട് നോർത്ത് നിയോജക മണ്ഡലം ഭാരഭാഹികൾ മഹിളാ മാളിന് മുന്നിൽ ഉപവസിച്ചു. രാവിലെ 10 മുതൽ 5 വരെയായിരുന്നു ഉപവാസം. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എം. മോഹനൻ ഉദ്ഘാടനം ചെയ്തു. മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് രാജേശ്വരി അജയലാൽ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന മഹിള കോ ഓർഡിനേറ്റർ എൻ.പി. ശിഖ മുഖ്യപ്രഭാഷണം നടത്തി. കെ. ഷൈബു, പി.എം ശ്യാം പ്രസാദ്, വി. പ്രകാശൻ, പി. രജിത് കുമാർ എന്നിവർ സംസാരിച്ചു. പ്രഭാ ദിനേഷ് സ്വാഗതവും ജിഷ ഷിജു നന്ദിയും പറഞ്ഞു.