darna
കുറ്റ്യാടിയിൽ നടന്ന സംയുക്ത ധർണ്ണ ടി.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കുറ്റ്യാടിയിൽ കർഷകസംഘം, കെ.എസ്.കെ.ടി.യു, സി.ഐ.ടി.യു സംഘടനകളുടെ നേതൃത്വത്തിൽ സംയുക്ത ധർണ നടത്തി. പൊതുമേഖല സ്ഥാപനങ്ങൾ കുത്തകൾക്ക് വിറ്റുതുലയ്ക്കരുത്, കർഷക വിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക, തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, തൊഴിലുറപ്പ് തൊഴിലാളികൾക്ക് അറുന്നൂറ് രൂപ കൂലി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി കുറ്റ്യാടിയിലെ രണ്ട് മേഖലയിൽ സംഘടിപ്പിച്ച ധർണ കർഷക സംഘം ഏരിയ സെക്രട്ടറി ടി.കെ. മോഹൻദാസും കുന്നുമ്മൽ കണാരനും ഉദ്ഘാടനം ചെയ്തു. പി.പി. നാണു അദ്ധ്യക്ഷത വഹിച്ചു. സി.കെ സതീശൻ സ്വാഗതം പറഞ്ഞു. കെ.വി ഷാജി, പി.പി ദിനേശൻ, കെ. പ്രകാശൻ, ടി.കെ. ജമാൽ എന്നിവർ പ്രസംഗിച്ചു.