കോഴിക്കോട് : രണ്ടാംഗേറ്റിന് സമീപത്തെ വെങ്കിടേഷ് സ്റ്റേഷനറി കടയിൽ മോഷണം. കട കുത്തിതുറന്നാണ് 14000 രൂപയുടെ ഓണം ബമ്പർ ലോട്ടറി ടിക്കറ്റുകളും 12000 രൂപയുടെ സിഗരറ്റും, 6000 രൂപയും കവർന്നത്. സംഭവത്തെ തുടർന്ന് ടൗൺ സി.ഐ ഉമേഷും എസ്‌.ഐ കെ.ടി.ബിജിത്തും കടയിൽ പരിശോധന നടത്തി. രണ്ടു പേരാണ് മോഷണത്തിന് പിന്നിലുള്ളത്. ഇവരുടെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്.
മയക്കുമരുന്ന് വിൽപനയും ഉപയോഗവും ഇവിടെ കേന്ദ്രീകരിച്ച് നടക്കാറുണ്ട്. നേരത്തെ ഇവിടെ നിന്നും ഒരാളെ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. എന്നാൽ അതിന് ശേഷം ഇയാൾ വീണ്ടും ഇവിടെയെത്തി കടക്കാരെ ഭീഷണിപ്പെടുത്തി. ഇതേതുടർന്ന് പലരും പൊലീസിൽ പോലും സാമൂഹ്യവിരുദ്ധരെ കുറിച്ച് പരാതി നൽകാൻ മടിക്കുകയാണ്.