കുറ്റ്യാടി: പ്രവാസിയും ഇൻകാസ് ഖത്തറിന്റെ പ്രവർത്തകനുമായ കെ.സി സുരേഷിനു നേരെ വീട്ടുപരിസരത്ത് നടന്ന ആക്രമണത്തെ ഇൻകാസ് ഖത്തർ കുറ്റ്യാടി യൂണിറ്റ് അപലപിച്ചു.
സുരേഷ് ഇരുപത്തിയെട്ട് ദിവസത്തോളം ക്വാറന്റൈനിലായിരുന്നു. കഴിഞ്ഞ ദിവസം കൊവിഡ് പരിശോധനയിൽ നെഗറ്റീവ് ആയതോടെ വീട്ടിലെത്തിയതായിരുന്നു. ഇൻകാസ് വൈസ് പ്രസിഡന്റ് അൻവർ സാദത്ത്, ജില്ലാ നേതാക്കളായ സി.വി അബ്ബാസ്, ഹരീഷ് കുമാർ, മണ്ഡലം ഭാരവാഹികളായ റെജിലാൽ, സുധീർ കുറ്റ്യാടി, സദ്ദാം എന്നിവർ സംസാരിച്ചു. മുഖ്യമന്ത്രിയ്ക്കും പ്രതിപക്ഷ നേതാവിനും പരാതി നൽകുമെന്ന് പ്രസിഡന്റ് സമീർ ഏറാമല പറഞ്ഞു.