pavitran
സത്യാഗ്രഹം കെ.പി. പവിത്രൻ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: കർഷക- തൊഴിലാളി വിരുദ്ധ നയങ്ങൾ നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് കിസാൻസഭ ബി.കെ.എം.യു വേളം പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉപവാസ സത്യാഗ്രഹം നടത്തി. പൂളക്കൂലിൽ നടത്തിയ സത്യാഗ്രഹം സി.പി.ഐ കുറ്റ്യാടി മണ്ഡലം സെക്രട്ടറി കെ.പി പവിത്രൻ ഉദ്ഘാടനം ചെയ്തു. സി.കെ ബാബു അദ്ധ്യക്ഷത വഹിച്ചു. ബി.കെ.എം.യു മണ്ഡലം സെക്രട്ടറി കെ. സത്യൻ, കമ്മന നാണു എന്നിവർ സംസാരിച്ചു. കെ.ടി കണാരൻ, കെ.വി ദിനേശൻ എന്നിവർ പങ്കെടുത്തു.