ddd
കിസാൻസഭ ബി.കെ.എം.യു സംയുക്തമായി കരുവണ്ണൂരിൽ സംഘടിപ്പിച്ച ഉപവാസ സത്യഗ്രഹം കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കേന്ദ്ര സർക്കാറിന്റെ കർഷക വിരുദ്ധ ഓർഡിനൻസുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യാ കിസാൻസഭ, ബി.കെ.എം.യു സംയുക്തമായി ഉപവാസ സത്യഗ്രഹം നടത്തി.

ബാലുശ്ശേരി മണ്ഡലത്തിലെ കരുവണ്ണൂരിൽ സംഘടിപ്പിച്ച ഉപവാസം കിസാൻസഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്തു. എൻ.കെ.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ടി.എം. ശശി, കിഷോർ കക്കഞ്ചേരി, ആദർശ് പുതുശ്ശേരി, രാജൻ ചമ്മുങ്കര എന്നിവർ പ്രസംഗിച്ചു. ടി.കെ. രവി സ്വാഗതം പറഞ്ഞു.

കോഴിക്കോട് നടന്ന പ്രതിഷേധം കിസാൻസഭ ജില്ലാ സെക്രട്ടറി ടി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. എം.കെ.എം കുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.വി. മാധവൻ, അഡ്വ. എ.കെ. സുകുമാരൻ, അസീസ് ബാബു, പ്രേംകുമാർ, ഇ.കെ. വർഗീസ്‌ എന്നിവർ പ്രസംഗിച്ചു.