കുറ്റ്യാടി: അദ്ധ്യാപക അവാർഡ് ജേതാവ് പി.കെ. ജീവൻ നവാസിനെ അദ്ധ്യാപക ദിനത്തിൽ എൻ.എസ്.എസ് ആദരിച്ചു. ചടങ്ങിൽ കുറ്റ്യാടി ക്ലസ്റ്റർ പി.എ.സി അംഗങ്ങളായ അമ്പുജാക്ഷൻ, ബിജീഷ്, വടക്കുമ്പാട് ഹയർ സെക്കൻഡറി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സീന, കുറ്റ്യാടി ഹയർ സെക്കൻഡറി എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പി.കെ. നൗഷാദ്, എൻ.എസ്.എസ് ലീഡർ ഷിബിലിൻ ഫിറോസ്, മുസമ്മിൽ, സജ ശാദിയ എന്നിവർ പങ്കെടുത്തു.