താമരശ്ശേരി: പൂനൂർ ഗാഥ കോളേജ് പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും മുതിർന്ന പന്ത്രണ്ട് അദ്ധ്യാപകരെയും, സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ കോക്കല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ എം.കെ ഗണേശനെയും ആദരിച്ചു. ഗാഥ കോളേജ് പ്രിൻസിപ്പാൾ കെ. നിസാർ എം.കെ.ഗണേശന് ഉപഹാരം നൽകി. വിരമിച്ച അദ്ധ്യാപകർക്കുള്ള പുരസ്‌ക്കാരങ്ങൾ വീടുകളിലെത്തിച്ചു നൽകി.